ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കോവിഷീൽഡ് വാക്സിൻ മാത്രം സ്വീകരിച്ചാൽ മതിയെന്ന് നിർദേശം നൽകിയതായി സൂചന.ഐ പി എൽ റദ്ദാക്കിയതിന് പിന്നാലെ ബയോബബിളിന് പുറത്താണ് താരങ്ങൾ ഇപ്പോൾ.അതിനാൽ അവരവരുടെ നാട്ടിൽ വച്ച് കോവിഷീൽഡ് സ്വീകരിക്കാൻ നിർദേശം നൽകിയതായി ബി സി സി ഐ.
ഇപ്പോൾ ആദ്യ ഡോസ് സ്വീകരിച്ച ശേഷം ഇംഗ്ലണ്ടിലേക്ക് താരങ്ങൾ പോയാൽ രണ്ടാമത്തെ ഡോസ് ചിലപ്പോൾ അവർക്ക് സ്വീകരിക്കാൻ പറ്റാതെ വരും.എന്നാൽ കോവിഷീൽഡ് വാക്സിനാണ് സ്വീകരിക്കുന്നതെങ്കിലും രണ്ടാം ഡോസ് ഇംഗ്ലണ്ടിൽ നിന്നും സ്വീകരിക്കാം.