ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ ധനസഹായം നൽകി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും.ഫണ്ട് ധനശേഖരണ പ്ലാറ്റഫോമ ആയ കെറ്റോ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്ലിയും അനുഷ്കയും ലക്ഷ്യമിടുന്നത്.
കെറ്റോയിൽ ഇൻ ദിസ് ടുഗെതർ എന്ന പേരിലാണ് ധനസമാഹരണം. ഇതിനായി രണ്ട് കോടി രൂപ നൽകി കഴിഞ്ഞു.രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് പോകുന്നതെന്നും ഇതിനായി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് വിരാട് പറഞ്ഞു.