ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ട്നു എതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള വലിയ സംഘത്തെയാവും പ്രഖ്യാപിക്കുക.
ഐ പി എൽ അവസാനിച്ചതിന് ശേഷം മെയ് 30 -യോടെ ഇന്ത്യൻ കളിക്കാർ ഇംഗ്ലണ്ടിലേക്ക് പറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് മാറ്റം വന്നേക്കും.കളിക്കാരെല്ലാം ബബിളിന് പുറത്താണിപ്പോൾ.