കമ്പനികളുടെ എതിര്‍പ്പിനെ തുടർന്ന് കൊറോണ വാക്‌സിന് അമേരിക്ക പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ഉള്ള നടപടിക്കെതിരെ പ്രശംസയുമായി യൂറോപ്യന്‍ യൂണിയൻ രംഗത്തെത്തി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ മറികടന്നാണ് അമേരിക്കയുടെ ഈ തീരുമാനം ഉണ്ടായത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.ന്യൂസീലന്‍ഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്.
ജര്‍മനി, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിച്ചില്ല. അസാധാരണ കാലത്ത് അസാധാരണ നീക്കം സ്വീകരിക്കുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. എന്നാല്‍ കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തു കളയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
താത്കാലികമായാണ് വാക്‌സിന്‍ പേറ്റന്റില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയുടെ മുന്‍പില്‍ വച്ചിരുന്നു. ഫൈസര്‍, മൊഡേണ എന്നീ കമ്പനികള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആ എതിര്‍പ്പിനെ മറികടന്നാണ് ഇത്തരത്തിലൊരു തീരുമാനം അമേരിക്ക എടുത്തത്.
















