കോട്ടയം: ജില്ലയില്‍ 2865 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2854 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര് രോഗബാധിതരായി. പുതിയതായി 10820 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.47 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1303 പുരുഷന്മാരും 1223 സ്ത്രീകളും 339 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
3013 പേര് രോഗമുക്തരായി. 15961 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 136976 പേര് കോവിഡ് ബാധിതരായി. 120088 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62677 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.