ഇന്ത്യയില്‍ പലയിടത്തും ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ബന്ധുവിനായി ഓക്സിജന്‍ സിലിണ്ടറിനായി സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യര്‍ത്ഥിച്ചാണ് സുരേഷ് റെയ്നയുടെ ട്വീറ്റ്.
65 കാരിയായ അമ്മായിക്ക് വേണ്ടിയാണ് റെയ്ന ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടത്. കോവിഡ് ബാധിതയായ ഇവര്‍ മീററ്റിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കൃത്രിമ ഓക്സിജന്റെ സഹായമില്ലാതെ ഇവരുടെ ഓക്സിജന്‍ ലെവല്‍ 70 ആണ്. എന്നാല്‍ ഓക്സിജന്‍ സഹായത്തോടെ ഇത് 91 ആണെന്നും റെയ്ന ട്വിറ്ററില്‍ കുറിച്ചു.