ജയ്പൂർ: രാജസ്ഥാൻ ലെഗ് സ്പിന്നറും രഞ്ജി താരവുമായിരുന്ന വിവേക് യാദവ് കോവിഡ് ബാധിതനായി മരിച്ചു. 36 വയസ്സായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ആമാശയത്തിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായതോടെ രോഗബാധ കൂടി.
കഴിഞ്ഞ ദിവസം കീമോതെറാപ്പിക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം കണ്ടെത്തി അഞ്ചാം ദിവസമാണ് മരണം.