ന്യൂഡൽഹി: ഐ പി എൽ മത്സരങ്ങൾ റദ്ദാക്കിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുന്നത് വൈകിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണി. ചെന്നൈ ടീമിലെ കളിക്കാരെല്ലാം അവരവരുടെ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം റാഞ്ചിയിലേക്ക് തിരിക്കാമെന്ന് ധോണിയുടെ തീരുമാനം.
ടീം ഹോട്ടലിൽ നിന്നും അവസാനും പോകുന്ന വെക്തി താനായിരിക്കുമെന്ന് ധോണി അംഗങ്ങളോട് പറഞ്ഞു.എല്ലാവരും അവരുടെ വീടുകളിലേക്ക് മടങ്ങിയ ശേഷം നാളത്തെ അവസാന ഫ്ളൈറ്റിൽ യാത്ര തിരിക്കാനാണ് ധോണിയുടെ തീരുമാനം.