ന്യൂഡൽഹി:മാനസിക പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ തുറന്ന് പറയാൻ തയ്യാറാകണെമെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ശരിയായ സമയത്ത് സഹായം തേടുന്നതിലൂടെ ഒരാളുടെ ജീവിതത്തിൽ അദ്ഭുതകരമായ മാറ്റങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മർദ്ദം പല കളിക്കാർക്കും താങ്ങാനാകാതെ വന്നിട്ടുണ്ട്.മുൻനിര കളിക്കാരിൽ പലരും സ്പോർട്സ് മനോവിദ്ഗധരുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനസികമായി കരുത്തർ ആയവരും മാനസിക സമർദ്ദത്തിലൂടെ കടന്ന് പോകും.ചെറുപ്പകാലത്ത് താനും ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.