ഗൂഗിളില്‍ നിന്നും രാജിവച്ച ശാസ്ത്രജ്ഞനെ ആപ്പിള്‍ സ്വീകരിച്ചു. ഗൂഗിളിന്റെ കൃത്രിമ ഇന്റലിജന്‍സ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിലെ ശാസ്ത്രജ്ഞനായിരുന്ന സാമി ബെന്ജിയോയെയാണ് ആപ്പിള്‍ സ്വീകരിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകരും ഗൂഗിളുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം കമ്പനിയിൽ നിന്ന് രാജിവെച്ചത്. അദ്ദേഹം തങ്ങള്‍ക്കു വിലപ്പെട്ടതാണെന്നും അതു കൊണ്ടാണ് മുഖം നോക്കാതെ ഗൂഗിളിന്റെ മുന്‍ എഐ ശാസ്ത്രജ്ഞന് സാമി ബെന്‍ജിയോയെ നിയമിച്ചതെന്നും ആപ്പിള്‍ പറഞ്ഞു.
മെഷീന് ലേണിംഗ് ആന്റ് എഐ സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജിയാനാന്‍ഡ്രിയയുടെ കീഴില്‍ ബെന്‍ജിയോ ആപ്പിളില്‍ ഒരു പുതിയ എഐ റിസര്‍ച്ച് യൂണിറ്റിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, രാജി പ്രഖ്യാപിച്ച് ബെന്‍ജിയോ 2021 ഏപ്രില്‍ 28 ന് ഗൂഗിള്‍ വിട്ടുഗൂഗിള് ബ്രെയിന്‍ റിസര്‍ച്ച് ടീമിന്റെ ആദ്യകാല നേതാക്കളിലൊരാളായ ബെന്‍ജിയോ ഇമേജുകള്‍, സ്പീച്ച്, മറ്റ് ഡാറ്റ എന്നിവ വിശകലനം ചെയ്യുന്നതിനുള്ള ഇന്നത്തെ എഐ സിസ്റ്റങ്ങളെ സഹായിക്കുന്ന അല്‍ഗോരിതം വികസിപ്പിച്ചെടുത്തിട്ടുണ്ട്.