ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടർന്ന് താരത്തെ ഡൽഹിലെ ടീം ഹോട്ടലിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം ഹസി ഇന്ത്യ വിടില്ല. ചെന്നൈ ബൗളിംഗ് കോച്ച് ലക്ഷ്മീപതി ബാലാജിയ്ക്കും ടീം ബസ് ക്ലീനർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. കൂടാതെ ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, സൺറൈസേഴ്സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കൊറോണ വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.