കോട്ടയം: ജില്ലയില്‍ 3432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3420 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര് രോഗബാധിതരായി.
പുതിയതായി 12580 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1434 പുരുഷന്മാരും 1608 സ്ത്രീകളും 390 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2053 പേര് രോഗമുക്തരായി. 16104 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 134106 പേര് കോവിഡ് ബാധിതരായി. 117119 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61937 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.