താരതമ്യേന ലളിതമായ അസംബ്ലിഗും ഘടനാപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാതെയുള്ള പരിഷ്‌ക്കരണങ്ങളെ പിന്തുണയ്‌ക്കാനുള്ള കഴിവുമാണ് കസ്റ്റമൈസേഷൻ ഷോപ്പുകൾക്കും ഉഭോക്കാതക്കൾക്കും ഇടയിൽ എൻഫീൽഡ് മോഡലുകൾക്കുള്ള ജനപ്രീതിക്ക് കാരണം.റോയൽ എൻഫീൽഡ് തണ്ടർബേർഡിൽ ഹാർലി ഡേവിഡ്‌സൺ CVO പ്രചോദനം ഉൾക്കൊള്ളുന്ന കസ്റ്റമൈസേഷൻ നടത്തിയ ബെംഗളൂരു ആസ്ഥാനമായുള്ള ബുള്ളറ്റർ കസ്റ്റംസിൽ നിന്നുളള ഒരു മോഡലാണ് നിലവിൽ താരം.
ഫ്രണ്ട് ഫെയറിംഗിന് മിതമായ വലിപ്പത്തിലുള്ള വിൻഡ്‌സ്ക്രീൻ നൽകിയിരിക്കുന്നതും സ്വാഗതാർഹമാണ്. അത് കാറ്റിൽ നിന്ന് മതിയായ സംരക്ഷണം നൽകുമെന്നും ഉറപ്പാക്കിയിട്ടുണ്ട്. ഫെയറിംഗിന് ഒരു എയറോഡൈനാമിക് പ്രൊഫൈൽ ഉണ്ടെന്ന് തോന്നുന്നു. ഇത് ഹെഡ് വിൻഡ് കൈകാര്യം ചെയ്യുന്നതിന് സഹായകമാകും.
പിൻഭാഗത്ത് മോട്ടോർസൈക്കിളിന് ഇരുവശത്തും ഹാർഡ് കേസ് ടോപ്പ് ബോക്സിനൊപ്പം ഹാർഡ് കേസ് പന്നിയറുകളും ഒരുക്കിയിട്ടുണ്ട്. ഈ കൂട്ടിച്ചേർക്കലുകൾ ഹാർലി ഡേവിഡ്‌സൺ CVO പ്രീമിയം ക്രൂയിസറുമായി യോജിക്കുന്നു. ആളുകൾ സാധാരണയായി ദീർഘദൂര ടൂറുകൾ നടത്തുന്ന ലഗേജുകൾക്കും മറ്റ് ഉപകരണങ്ങൾക്കും ഈ അധിക സംഭരണം മതിയാകും. മോട്ടോർസൈക്കിളിൽ അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ, എക്‌സ്‌ഹോസ്റ്റ്, ടയറുകൾ എന്നിവ പോലുള്ള അനന്തര വിപണന ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്.പരിഷ്ക്കരിച്ച മോട്ടോർസൈക്കിളിന് റോയൽ എൻഫീൽഡ് ഒഡീസി എന്നാണ് പേര് നൽകിയിരിക്കുന്നത്.