കൊച്ചി: മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നതിനെ കുറിച്ച് ക്രിക്കറ്റർ ശ്രീശാന്തിന്റെ പ്രതികരണം വൈറൽ ആകുന്നു.കണ്മുൻപിൽ പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അവരെ ആദ്യം സഹായിച്ച ശേഷം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് മുൻപ് ചുറ്റുപാടുകളിലേക്ക് നോക്കുക. അവരെ ആദ്യം പരിഗണിക്കുക. മുഖ്യമന്ത്രിയിലേക്കോ പ്രധാനമന്ത്രിയിലേക്കോ അടുക്കാൻ ചിലപ്പോൾ അവർക്ക് കഴിയില്ല.