കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 17 പൈസയും 20 പൈസയുമാണ് വർധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെയാണ് രാജ്യത്ത് ഇന്ധന വില കൂട്ടി തുടങ്ങിയത്.
18 ദിവസത്തിന് ശേഷമാണ് പെട്രോൾ,ഡീസൽ വില കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപയും 27 പൈസയും നൽകണം.