സിഡ്നി: കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യയില്‍നിന്നെത്തുന്ന സ്വന്തം പൗരന്മാര്ക്ക് ജയില്‍ ശിക്ഷ വിധിച്ച ആസ്ട്രേലിയന്‍ സര്‍ക്കാറിെന്റ വിവാദ തീരുമാനം പിന്‍വലിച്ചു. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.
കോവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്ന് യാത്രാവിലക്ക് ലംഘിച്ച് എത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെക്കാന്‍ ആസ്ട്രേലിയ തീരുമാനിച്ചത്. മേയ് 15 വരെ ഇന്ത്യയില്‍ നിന്നും യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. വിലക്കു ലംഘിച്ച് മടങ്ങുന്ന സ്വന്തം പൗരന്മാര്ക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും 38 ലക്ഷം രൂപ പിഴയുമാണ് ഏര്‍പ്പെടുത്തിയത്. 14 ദിവസത്തോളം ഇന്ത്യയില്‍ താമസിച്ച് മടങ്ങുന്നവര്‍ക്കാണ് നടപടി നേരിടേണ്ടിവരുക.
ഐ.പി.എല്ലില്‍ കളിക്കാന്‍ എത്തിയ താരങ്ങള്‍ അടക്കം 9000ത്തോളം ആസ്ട്രേലിയക്കാര്‍ നിലവില്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2015 ലെ ബയോസെക്യൂരിറ്റി നിയമപ്രകാരമാണ് നിയമലംഘകര്‍ക്ക് അഞ്ചുവര്‍ഷം തടവോ 38 ലക്ഷം രൂപയോ രണ്ടും കൂടിയോ ശിക്ഷ ചുമത്താന്‍ തീരുമാനിച്ചത്.
















