പത്തനംതിട്ട: പുനലൂർ പാസഞ്ചർ ട്രെയിനിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബുക്കുട്ടന് ബന്ധുവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന് ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്തടുര്‍ന്ന് പിടികൂടുകയായിരുന്നു.
ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു.
ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.
സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.