മുംബൈ: കളിക്കാർ ഉൾപ്പെടെയുള്ളവർ കോവിഡ് ബാധിതർ ആയതിനെത്തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യത്തിൽ എത്തിയെങ്കിലും ടൂര്‍ണമെന്റുമായി മുന്നോട്ട് പോവണമെന്ന് ഫ്രാൻഞ്ചൈസികൾ. സുരക്ഷയ്ക്ക് വേണ്ടി ബി സി സി ഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ഫ്രാൻഞ്ചൈസികൾ പറയുന്നു.
സീസണിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇനി ടൂർണമെന്റ് ഉപേഷിക്കേണ്ട എന്ന നിലപാടിലാണ് ടീമുകൾ. ബയോ ബബിളിന് ഉള്ളിൽ ഉള്ളവർ സുരക്ഷിതരാണ്. സ്കാനിങ്ങിന് വേണ്ടി ചിലരെ പുറത്തിറക്കിയിരുന്നു.ഇങ്ങനെ ആയിരിക്കാം രോഗബാധ ഉണ്ടായത്.