കൊളംബോ: ശ്രീലങ്കന്‍ താരം തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ശ്രീലങ്കയ്ക്കായി ആറു ടെസ്റ്റുകളും 166 ഏകദിനങ്ങളും 84 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 2,338 റണ്‍സും 175 വിക്കറ്റും നേടിയ താരം ട്വന്റി 20-യില്‍ 1204 റണ്‍സും 51 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
2014-ല്‍ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു. പെരേര നേടിയ സിക്സറിലാണ് ശ്രീലങ്ക ലോകകപ്പ് നേടുന്നത്.
2017-ല്‍ ശ്രീലങ്കയെ മൂന്ന് ഏകദിനങ്ങളില്‍ പെരേര നയിച്ചിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്ന് കളിക്കുമെന്നും പെരേര വ്യക്തമാക്കി.