തിരുവനന്തപുരം: ഉജ്ജ്വല വിജയത്തിന് പിന്നാലെ കൂടുതൽ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജി സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി കാണുക. സത്യപ്രതിജ്ഞയുടെ കാര്യവും ഗവർണറുമായി സംസാരിച്ചേക്കും.
മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. സിപിഎം പാര്‍ട്ടി കമ്മിറ്റികള്‍ ചേരുന്നതിനൊപ്പം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരേണ്ടതുണ്ട്.