തിരുവനന്തപുരം: കുണ്ടറ മണ്ഡലത്തില്‍ ജെ മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സി വിഷ്ണുനാഥിനോട് ആറായിരത്തിലധികം വോട്ടിനാണ് കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായതായാണ് പൊതുവേയുള്ള വിലയിരുത്തല്‍.