തൃശൂർ: ഒല്ലൂരിൽ എൽ ഡി എഫ് സ്ഥാനാർഥിയും സിറ്റിംഗ് എം എൽ എയുമായ അഡ്വ.കെ രാജൻ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ജോസ് വല്ലൂർ,ബി ജെ പി സ്ഥാനാർഥി അഡ്വ. ബി ഗോപാലകൃഷ്ണൻ എന്നിവരെയാണ് രാജൻ പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് രാജന് തുണയായത്.