ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു അഡ്വാൻസായി സമർപ്പിച്ചു.
8873. 6 കോടി രൂപയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം മുൻകൂർ അനുവദിച്ചത്. സാധാരണ നിലയിൽ ദുരന്ത നിവാരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു ജൂണിലാണ് അനുവദിക്കുക.
കോവിഡിനെതിരെ പൊരുതാൻ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പരിഗണിച്ചാണ് പണം നേരത്ത നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചത്.