ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി എംഎല്‍എ ഷോയിബ് ഇക്ബാല്‍. കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ജനങ്ങള്‍ക്ക് ഒരു സഹായവും നല്കാന് കെജരിവാളിനോ സര്‍ക്കാരിനോ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഡല്‍ഹിയിലെ ഈ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. താന്‍ വളരെ അസ്വസ്ഥനാണ്. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല”- ഇക്ബാല്‍ ട്വിറ്റ് ചെയ്തു. കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ എത്തിയ ആളാണ് ഇക്ബാല്‍.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും എംപിയുമായ രാകേഷ് സിന്‍ഹയും ആവശ്യപ്പെട്ടു. കെജരിവാള്‍ സര്‍ക്കാരില്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.