തമിഴ് നടന് ആര് എസ് ജി ചെല്ലാദുരൈ അന്തരിച്ചു. ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്തയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. .
തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടനായിരുന്നു ചെല്ലാദുരൈ. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളാണ് പ്രധാനപ്പെട്ടവ. കാണാതായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷമാണ് തെരിയില്‍ ചെല്ലാദുരൈ ചെയ്തിരിക്കുന്നത്.