മുതിർന്ന തമിഴ്നടൻ ആർ എസ് ജി ചെല്ലദുരൈ അന്തരിച്ചു.84 വയസ്സായിരുന്നു.ചെന്നൈ പെരിയാർ നഗറിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച്ച ശുചിമുറിയിൽ ഇദ്ദേഹത്തെ മകൻ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം.തമിഴ് സിനിമ രംഗത്ത് മികച്ച സഹതാരങ്ങളിൽ ഒരാളായിരുന്നു ചെല്ലദുരൈ.നിരവധി സൂപ്പർ താരങ്ങൾക്ക് ഒപ്പം സഹനടനായി അഭിനയിച്ചിട്ടുണ്ട്.