അപ്രീലിയ RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി പിയാജിയോ. ഈ വര്‍ഷം ആദ്യം തന്നെ ബൈക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതോടെ പുതിയ മോഡലുകളുടെ കൂട്ടിച്ചേര്‍ക്കലിനൊപ്പം കമ്പനിക്ക് ആറ് മോട്ടോര്‍സൈക്കിളുകളുടെ പൂര്‍ണ്ണ പോര്‍ട്ട്ഫോളിയോ ഉണ്ടായിരിക്കും.
മിഡില്‍വെയ്റ്റ് മോഡലായ RS 660-ല്‍ നിന്ന് പുതിയ RSV4-ന് പുതിയ സ്റ്റൈലിംഗ് ഘടകങ്ങള്‍ ലഭിച്ചു. പുതിയ RSV4 മോഡലിന് കൂടുതല്‍ ആക്രമണാത്മക രൂപകല്‍പ്പന ലഭിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നത്. പുതിയ 2021 അപ്രീലിയ RSV4, RSV4 ഫാക്ടറി എന്നിവയ്ക്ക് അല്പം ഉയര്‍ന്ന ഡിസ്പ്ലേസ്മെന്റ് എഞ്ചിനും അപ്ഡേറ്റു ചെയ്ത ഇലക്ട്രോണിക്സും ഇന്‍സ്ട്രുമെന്റേഷനും നൽകിയിട്ടുണ്ട്.