ന്യൂഡൽഹി: കളിക്കാർക്ക് പിന്നാലെ ഐ പി എല്ലിൽ നിന്നും പിന്മാറി അമ്പയർമാരും.ഐ സി സി എലൈറ് പാനലിൽ ഉള്ള ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ ,ഓസീസ് അമ്പയർ പോൾ എന്നിവരാണ് പിന്മാറിയത്.
ഭാര്യ ഉൾപ്പെടെ തന്റെ കുടുംബങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിതിൻ മേനോൻ പിന്മാറിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ആസ്ട്രേലിയ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുന്നതോടെയാണ് പോൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് മൂലം 5 കളിക്കാർ ഇത് വരെ ഐ പി എല്ലിൽ നിന്നും പിന്മാറി.