തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകള്‍ ജൂണ്‍ മാസത്തിലേക്കാണ് മാറ്റിയത്. ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്സിലിേന്റതാണ് തീരുമാനം.
എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും രണ്ടുഡോസ് വാക്സിന് സ്വീകരിച്ചുവെന്ന് കാണിച്ചാണ് അധികൃതര്‍ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ നീക്കം നടത്തിയത്. എന്നാല്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പല സ്വകാര്യ കോളജുകളിലും പൂര്‍ണമായ രീതിയില്‍ വാക്സിനേഷന് കഴിയാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്.