വാഷിംഗ്ടൺ: രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് അമേരിക്കയിൽ മാസ്ക് ഉപയോഗിക്കുന്നതിൽ ഇളവ്. ആൾ കൂട്ടങ്ങളിൽ ഒഴികെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക്ക സാധാരണ ജീവിതത്തിലേക്ക് ഒരു പാടി കൂടി കടന്ന് വന്നതായി പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്ക് വച്ചു.