അഹ്മദാബാദ്: ബാംഗ്ലൂരിനോട് ഒരു റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ പന്തിനെ വിമർശിച്ചു വീരേന്ദർ സെവാഗ്. 10 -ൽ അഞ്ചു മാർക്ക് പോലും പന്തിന്റെ നായകത്വത്തിന് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബൗളർമാരെ വേണ്ട വിധം ഉപയോഗിച്ചില്ലന്നും വിമർശനം.
അത്തരം പിഴവുകൾ ഉണ്ടാകരുത്. സാഹചര്യത്തിന് അനുസരിച്ച് ബോളർമാരെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല ക്യാപ്റ്റൻ ആകാൻ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ വേണം.