കാട്മണ്ടു: നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം. ഇന്ന് രാത്രി മുതൽ ഇത്തരം യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നേപ്പാൾ ഭരണകൂടം പറഞ്ഞു.
തീരുമാനം നേപ്പാൾ വഴി ഗൾഫിലേക്ക് പോകാനിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായി. ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രവാസികൾ കൂട്ടത്തോടെ നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര തിരഞ്ഞെടുക്കുന്നത്.
എന്നാൽ മറ്റൊരു രാജ്യത്തേക്ക് പോകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാർ കൂട്ടമായി എത്തുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വിദേശ രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിൽ എത്തിയ മുഴുവൻ ഇന്ത്യക്കാരും രാജ്യം വിടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.