ഗുവാഹത്തി: അസമിലെ സോനിത്പുരിൽ ശക്തമായ ഭൂചലനം.റിക്റ്റർ സ്കേലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെന്റര്‍ ഫോർ സീസ്മോളജിയാണ് ഈ കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനം ഉണ്ടായത്.
ആർക്കും പരിക്കില്ല. ഭൂചലനമുണ്ടായെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിരീകരിച്ചു.