മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി സഞ്ജയ് ദേവ് തള്ളെ (58 ) കോവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച സ്ഥിതി രൂക്ഷമാകുകയായിരുന്നു. വിദര്‍ഭയിലെ ചന്ദ്രാപുർ സ്വദേശിയാണ് അദ്ദേഹം.