ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 യുഎസ് ഡോളറാണ് (ഏകദേശം 37 ലക്ഷം രൂപ) കമ്മിന്‍സ് സംഭാവന ചെയ്തത്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഈ പണം ഉപയോഗിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കമ്മിന്‍സ് പറഞ്ഞു.
ഈ തുക ചെറുതാണെന്ന് അറിയാമെന്നും എങ്കിലും തന്റെ പങ്ക് താന്‍ വഹിക്കുകയാണ് എന്നും കമ്മിന്‍സ് പറഞ്ഞു. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. ഇന്ത്യയില്‍ ഇപ്പോഴും ഐപിഎല്‍ നടക്കുന്നത് ശരിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ലോക്ക്ഡൗണില്‍ കഴിയുന്ന ജനതയ്ക്ക് ആശ്വാസമായാണ് ഐപിഎല്‍ മാറുന്നത് എന്നും കമ്മിന്‍സ് പറഞ്ഞു.