മുംബൈ: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഉത്തവാദി ഗ്രൂപ്പ് അഡ്മിന് ആയിരിക്കില്ലെന്ന് ബോംബെ ഹൈക്കോടതി.
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കാനോ ഒഴിവാക്കാനോ ഉള്ള അധികാരം മാത്രമേയുള്ളുവെന്നും ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. അതേസമയം, ഗ്രൂപ്പിലെ എതെങ്കിലും ഒരംഗം നിയമിരുദ്ധമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന് ശിക്ഷ ലഭിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ഇസഡ് എ ഹഖും എ ബി ബോറാക്കറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ണായക വിധി പറഞ്ഞത്. കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. തനിക്കെതിരെ 2016ല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിഷോര്‍ കോടതിയെ സമീപിച്ചത്. കിഷോര്‍ ഗ്രൂപ്പ് അഡ്മിനായിരുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗം മറ്റൊരു വ്യക്തിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ അത് തടയാന്‍ കിഷോറിന് സാധിച്ചില്ല എന്നായിരുന്നു പ്രോസിക്യൂഷന് വാദം.