തെന്നിന്ത്യന്‍ താരം പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടി തന്നെയാണ് രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനിലാണ് പൂജ.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനിലാണെന്നും ഞാനുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തണമെന്ന് അപേക്ഷിക്കുകയാണെന്നും നടി ട്വിറ്ററില്‍ കുറിച്ചു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിരിക്കൂ- പൂജ കുറിച്ചു.