തമിഴ് സൂപ്പര്‍ താരം കാര്‍ത്തി കേന്ദ്ര കഥാപാത്രമായി എത്തുന്ന സര്‍ദാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വൃദ്ധന്റെ ഗെറ്റപ്പിലാണ് കാര്‍ത്തിയെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
താടിയും മുടിയും നരച്ച് ചുളുങ്ങിയ തൊലിയുമായിട്ടാണ് താരത്തിന്റെ പുതിയ ലുക്ക്. അതേസമയം, പിഎസ് മിത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം രജിഷാ വിജയനും പ്രധാന കഥാപാത്രമായി എത്തുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ രാഷി ഖന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോര്‍ജ് സി വില്യംസ് ആണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിവി പ്രകാശ് ആണ് സംഗീതം. റൂബന്‍ എഡിറ്റര്‍. ഏപ്രില്‍ 26ന് സര്‍ദാറിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.