കോവിഡ് കാലത്തെ പച്ചക്കറികൃഷിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന് മോഹന്‍ലാല്‍. തന്റെ കൊച്ചിയിലെ വീട്ടിലാണ് താരത്തിന്റെ പച്ചക്കറികൃഷി.
നീല ഷര്‍ട്ടും കറുത്ത മുണ്ടും ഉടുത്താണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തക്കാളി, പടവലങ്ങ, പാവയ്ക്ക, പീച്ചിങ്ങ തുടങ്ങിയ നിരവധി പച്ചക്കറികളാണ് താരത്തിന്റെ കൃഷിതോട്ടത്തിലുള്ളത്. ആദ്യം ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിച്ച ശേഷം വിളവെടുക്കാന്‍ ഇറങ്ങി. വീഡിയോയില്‍ താരത്തിന്റെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷകനായ ദാസിനെയും ഒപ്പം കാണാം. താന്‍ വീട്ടില്‍ വരുമ്ബോള്‍ എല്ലാം ഇവിടെ നിന്നുള്ള പച്ചക്കറികളാണ് കഴിക്കുന്നത് എന്നാണ് താരം പറയുന്നുണ്ട്. എല്ലാവര്ക്കും ഇതുപോലെ പച്ചക്കറി കൃഷി ചെയ്യാനാകുമെന്നും വീട്ടില്‍ സ്ഥലമില്ലെങ്കില്‍ ടെറസില്‍ കൃഷി ചെയ്യണമെന്നും ലാല്‍ ആരാധകരോട് പറയുന്നുണ്ട്.