ലഖ്നൗ: കോവിഡ് രോഗികള്‍ക്കുള്ള റെംഡിസിവിര്‍ ഇന്‍ജക്ഷനു പകരം വെള്ളം കുത്തിവെച്ച ആശുപത്രി ജീവനക്കാര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലെ സുഭ്ഹാര്‍തി മെഡിക്കല്‍ കോളജിലാണ് സംഭവം. ഇവിടെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ട ഇന്‍ജക്ഷനാണ് റെംഡിസിവിര്‍. ഈ മരുന്നാണ് ഇവര്‍ മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്പന നടത്തിയത്. അതേസമയം, രോഗികള്‍ക്ക് വെറും വെള്ളമാണ്ഇവര് കുത്തിവെച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 25,000 രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ വില്‍പ്പന. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.