ഭോപ്പാല്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ലോക്ഡൗണുകളും വാരാന്ത്യ അടച്ചിടലുകളും പ്രഖ്യാപിച്ച് വൈറസ് ബാധ തടയാനുള്ള ശ്രമത്തിലാണ് സംസ്ഥാനങ്ങള്‍. അതിനിടെ, നിയന്ത്രണങ്ങള്‍ വകവെക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മധ്യപ്രദേശിലെ മന്‍സോറില്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കളെ ഏത്തമിടീച്ചാണ് പൊലീസ് ശിക്ഷിച്ചത്.