ന്യൂഡൽഹി: സഞ്ജു സാംസണെ നായകനാക്കിയതിൽ രാജസ്ഥാൻ റോയല്‍സിലെ സഹതാരങ്ങൾക്ക് അതൃപ്തി ഉണ്ടായിരിക്കുമെന്ന് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്.
രാജസ്ഥാൻ റോയൽസ് ക്യാമ്പിലെ ഡഗ്ഔട്ടിൽ വിദേശ താരങ്ങളുമായുള്ള ആശയവിനിമയം പോലും വേണ്ട വിധം നടക്കുന്നുണ്ടന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബൗളർ മോശമായി പെരുമറിയാലോ ബാറ്റ്സ്മാൻ മോശമായി കളിച്ചാലോ ക്യാപ്റ്റൻ അടുത്തെത്തി തോളിൽ തട്ടി ആശ്വസിപ്പിക്കണം.
ക്യാപ്റ്റൻ തന്നിൽ വിശ്വസിക്കുന്നു എന്ന് ആത്മവിശ്വാസം ഇത് താരങ്ങൾക്ക് നൽകും. പന്ത് അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജയ വഴിയിൽ മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് നിലവിൽ രാജസ്ഥാൻ റോയൽസ്.