ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ ആശുപത്രിയിൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം. തീപിടുത്തത്തിൽ 19 മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ മരിച്ചവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് ഇറാഖ് പ്രസിഡന്റ് മുസ്തഫ അൽ ഖാദിമി അറിയിച്ചു.