മുംബൈ: ഐ പി എലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ രാജസ്ഥാൻ റോയൽസിന് 134 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്തയ്ക്ക് 133 റൺസ് എടുക്കാനേ പറ്റിയുള്ളൂ. ടോസ് നേടി രാജസ്ഥാൻ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ചാം ഓവറിൽ ശുഭമാൻ ഗിൽ ആണ് ആദ്യം പുറത്തായത്.