കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം ഇപ്പോൾ. ഇപ്പോൾ അവധി ആഘോഷിക്കുന്ന താരങ്ങൾ രൂക്ഷവിമർശനം നേരിടുകയാണ്. മാലിദ്വീപാണ് ഇപ്പോൾ പലരുടെയും ഫേവറൈറ് സ്പോട്.
ജാൻവി കപൂർ ,ശ്രദ്ധ കപൂർ, ദിശ പദാനി തുടങ്ങി നിരവധി പേരാണിവിടെ നിന്നുമുള്ള ചിത്രങ്ങൾ പങ്ക് വെയ്ക്കുന്നത്. ഇതിനെതിരെ നടൻ നവാസുദ്ധീൻ സിദ്ധിഖി അടക്കം രംഗത്ത് വന്നു.
ലോകം ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ ചിത്രങ്ങൾ ഇടുന്ന സെലിബ്രെട്ടികളോട് ഒന്നേ പറയാനുള്ളു. ആളുകൾക്ക് ഇവിടെ ഭക്ഷണമില്ല. കുറച്ചെങ്കിലും നാണം വേണമെന്നും നവാസുദ്ധീൻ പറഞ്ഞു.
മനുഷ്യത്വം ഓർത്ത് നിങ്ങളുടെ അവധി ആഘോഷങ്ങൾ നിങ്ങളുടേതായ രീതിയിൽ വെയ്ക്കുക. ദിനംപ്രതി കോവിഡ് കേസുകൾ കൂടുകയാണ്. ദുഃഖം അനുഭവിക്കുന്നവരെ അധിക്ഷേപിക്കരുത്.നവാസുദ്ധീൻ പറഞ്ഞു.