ന്യൂഡൽഹി: ഓക്സിജനും വാക്സിനും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സമീപനവും മനോഭാവവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. ഓക്സിജൻ ,വാക്സിൻ വിതരണത്തിന് പ്രമുഖ്യം നൽകാൻ ഞങ്ങൾ ആവശ്യപെടുന്നു.
രാജ്യത്തെ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും നടത്തുവെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി എല്ലാവര്ക്കും വാക്സിൻ സൗജന്യമാകുക. ഡൽഹിയിൽ പണിയുന്ന പാര്‍ലമെന്റ് കെട്ടിടം അടക്കമുള്ള അധിക ബാധ്യത വരുത്തുന്ന പദ്ധതികൾ ഉപേക്ഷിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനും അദ്ദേഹം പറഞ്ഞു.