ചെന്നൈ: പഞ്ചാബിനെതിരായ തോൽവിയിൽ ആശങ്കപ്പെടാനില്ലെന്ന് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഒരു കളിയിലെ മാത്രം പ്രശ്നമാണിതെന്നും ഉടൻ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് സിൽ ടീം വളരെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്.
ഇവിടെ സംഭവിച്ചത് ഒരു കളിയിലെ മാത്രം പ്രശ്നമാണ്. എല്ലാ കളിയിലും ഉത്തരവാദിത്വം ഏറ്റെടുത്ത കളിക്കാൻ എല്ലാവരും ശ്രമിക്കുന്നു. എന്നാൽ ഇവിടെ അത് ഫലം കണ്ടില്ലെന്നും സൂര്യകുമാർ പറഞ്ഞു. ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.