വാഷിങ്ടണ്‍: ചൊവ്വയില്‍ ജീവവായു ഉല്പാദിപ്പിച്ച് നാസ. മാഴ്സ് ഓക്സിജന്‍ ഇന്‍ സിറ്റു റിസോഴ്സ് യൂട്ടിലൈസേഷന്‍ എക്സ്പീരിമെന്റ്(മോക്സി) എന്ന പരീക്ഷണത്തിലൂടെയാണ് നാസ വിജയകരമായി ഓക്സിജന്‍ ഉല്പാദിപ്പിച്ചത്. അതേസമയം, ചരിത്രത്തിലാദ്യമാണ് മറ്റൊരു ഗ്രഹത്തില്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നത്.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ 96 ശതമാനം കാര്‍ബണ്‍ ഡയോക്സൈഡും 0.13 ശതമാനം ഓക്സിജനുമാണ്. കാര്‍ബണ്‍ ഡയോക്സൈഡിനെ കാര്‍ബണ്‍ മോണോക്സൈഡും ഓക്സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം. പെഴ്സിവീയറന്‍സ് റോവറില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് താപോര്‍ജം ഉല്പാദിപ്പാണ് കാര്‍ബണ്‍ ഡയോക്സൈഡിനെ വിഘടിപ്പിച്ചത്. 5.4 ഗ്രാം ഓക്സിജനാണ് ആദ്യ പരീക്ഷണത്തില്‍ ലഭിച്ചത്. ബഹിരാകാശ യാത്രികന് 10 മിനിറ്റ് ശ്വസിക്കാന്‍ ഇത് മതിയാവും.