ഗോപേശ്വര്‍: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തില്‍ 291 പേരെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നിതി താഴ്വരയിലാണ് ഹിമപാതമുണ്ടായത്. ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്താണ് സംഭവം.
ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) അധികൃതരാണ് ഹിമപാതത്തെക്കുറിച്ച് ആദ്യം അറിയിച്ചത്. മേഖലയില്‍ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാല്‍ ആളപായമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അതേസമയം, കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നല്‍കിയതായും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പ്രതികരിച്ചു.