കോട്ടയം : ജില്ലയില്‍ 1986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1976 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര് രോഗബാധിതരായി. പുതിയതായി 9074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.88 ആണ്.
രോഗം ബാധിച്ചവരില്‍ 963 പുരുഷന്മാരും 793 സ്ത്രീകളും 230 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
538 പേര് രോഗമുക്തരായി. 14262 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 103095 പേര് കോവിഡ് ബാധിതരായി. 87954 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34059 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.